ബക്കിങ്​ഹാം കൊട്ടാരത്തെ മുനയിൽനിർത്തി ഹാരി രാജകുമാരന്‍റെ പത്​നി; വിവാദം രാജകുടുംബത്തെ തളർത്തുമോ?

ലണ്ടൻ: രാജകുടുംബ പദവിയും കൊട്ടാര ആനുകൂല്യങ്ങളും വി​ട്ടെറിഞ്ഞ്​ അമേരിക്കയിലേക്ക്​ പറന്ന ഹാരി രാജകുമാരനും പത്​നി മെഗനും ബക്കിങ്​ഹാം കൊട്ടാരത്തിന്​ ഭീഷണിയാകുമോ? രാജകുടുംബത്തിൽ ചെലവഴിച്ച കാലത്ത്​ താൻ അനുഭവിച്ച പീഡനങ്ങളു​െട ചുരുൾ നിവർത്തുമെന്നാണ്​ ഏറ്റവു​െമാടുവിൽ മെഗന്‍റെ ഭീഷണി. തന്നെ കുറിച്ചും രാജകുമാരനെ കുറിച്ചും രാജകുടുംബം കള്ളം പ്രചരിപ്പിക്കുകയാണെന്ന്​ യു.എസ്​ ചാറ്റ്​ഷോയിൽ ഓപ്​റ വിൻഫ്രിക്ക്​ നൽകിയ അഭിമുഖത്തിൽ ഇവർ ആരോപിക്കുന്നു. ഞായറാഴ്​ച പുറത്തുവിടുന്ന അഭിമുഖം എന്തുകൊണ്ടും രാജകുടുംബത്തെ മുനയിൽനിർത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

ഇൗ വിഷയങ്ങളിൽ ഇനിയും മൗനം തുടരാൻ ഇഷ്​ടമില്ലെന്നും വ്യാജ പ്രചാരണങ്ങളാണ്​ നടക്കുന്നതെന്നും മെഗൻ പറയുന്നു.

രാജകുടുംബത്തെ 'സ്​ഥാപനം' എന്നാണ്​ ഇവർ വിളിക്കുന്നത്​.

അഭിമുഖം പുറത്തുവരുംമു​െമ്പ ഇരുവരെയും പ്രതി സ്​ഥാനത്തുനിർത്തി ബക്കിങ്​ഹാം കൊട്ടാരം ആരോപണങ്ങളുമായി രംഗ​െത്തത്തിയിരുന്നു. മുൻ രാജകുടുംബ ജീവനക്കാരെ ഇവർ നിരന്തരം ഭീഷണിപ്പെടുത്തി കണ്ണീർ കുടിപ്പിച്ചെന്നായിരുന്നു ആരോപണം. 2018ൽ തന്നെ ജീവനക്കാർ പരാതി നൽകിയതാണെന്നും പറയുന്നു. വിഷയത്തിൽ കൊട്ടാര വൃത്തങ്ങൾ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്​.

എന്നാൽ, ഞായറാഴ്ച പുറത്തുവരുന്ന അഭിമുഖം ബ്രിട്ടനിൽ വാർത്തയാകാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാം ആരോപണമെന്നും റിപ്പോർട്ടുണ്ട്​.

2018 മേയിൽ വിവാഹിതരായ ഹാരിയും മെഗനും കഴിഞ്ഞ വർഷം മാർച്ചിൽ ഔദ്യോഗിക പദവികൾ രാജിവെച്ച്​ കാലിഫോർണിയയിലേക്ക്​ മാറിയിരുന്നു. കൊട്ടാരം നൽകുന്ന ആനുകൂല്യങ്ങൾ വേണ്ടെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ മാസത്തോ​െട രാജകുടുംബവുമായി ബന്ധപ്പെട്ട്​ ഇവരുടെ വശമുണ്ടായിരുന്നതെല്ലാം കൈമാറുകയും ചെയ്​തു. രാജകുടുംബം തനിക്ക്​ പലതും അനുവദിച്ചുതരാൻ താൽപര്യം കാണിച്ചിരുന്നില്ലെന്ന്​ നേരത്തെ മെഗൻ സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - Meghan Markle Accuses Buckingham Palace Of "Perpetuating Falsehoods"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.