പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി ഗുരുതരം: മൗലവി അബ്ദുൽ കബീറിന് ഇടക്കാല ചുമതല നൽകി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി മൗലവി അബ്ദുൽ കബീറിനെ നിയമിച്ചു. താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുംസാദയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്‍ദിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നാണ് ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 1991ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ നംഗര്‍ഹാര്‍ പ്രവിശ്യ ഗവര്‍ണറായിരുന്നു പുതിയ പ്രധാനമന്ത്രി കബീര്‍. യു.എസ് സേന അഫ്ഗാനില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിട്ട നേതാവ് കൂടിയാണ് കബീര്‍.

2021ല്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് മുതല്‍ മുഹമ്മദ് ഹസ്സന്‍ അഖുന്‍ദ് ആണ് പ്രധാനമന്ത്രി. ഹസ്സന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താലിബാന്‍ പുറത്തുവിട്ടില്ല. 

Tags:    
News Summary - Mawlawi Abdul Kabir has been appointed acting head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.