ലോങ്മാർച്ച് തനിക്ക് വെടിയേറ്റ സ്ഥലത്തു നിന്ന് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും -ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: ഇസ്‍ലാമാബാദിൽ നടക്കുന്ന ലോങ് മാർച്ച് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. തനി​ക്ക് വെടിയേറ്റ അതേ സ്ഥലത്തുനിന്നാണ് റാലി പുനരാരംഭിക്കുകയെന്നും ഇംറാൻ അറിയിച്ചു. ലാഹോറിൽ നിന്ന് റാലിയെ അഭിസംബോധന ചെയ്യും. റാലി 10,14ദിവസം കൊണ്ട് റാവൽപിണ്ടിയിൽ എത്തുമെന്നും ഇംറാൻ വ്യക്തമാക്കി. റാവൽപിണ്ഡിയിൽ എത്തിയാലുടൻ താനും റാലിയുടെ ഭാഗമാവുമെന്നും നേതൃത്വം നൽകുമെന്നും ഇംറാൻ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഇംറാന് വെടിയേറ്റത്. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ.

വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധ ലോങ് മാർച്ച് നടത്തിയത്.

Tags:    
News Summary - March to resume on tuesday from same point where I was shot says Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.