ബ്രിട്ടനിൽനിന്ന്​ സമൂസയുടെ ബഹിരാകാശ ദൗത്യം; ചെന്നുവീണത്​ ഫ്രാൻസിൽ


ന്യൂഡൽഹി: സമൂസ ഓരോ ഇന്ത്യക്കാര​െൻറയും മനംമയക്കും ഭക്ഷ്യ വിഭവമാണ്​. സമൂസ കഥകൾക്ക്​ അതുകൊണ്ടുതന്നെ പ്രിയമേറും. ബ്രിട്ടനിൽ റസ്​റ്റൊറൻറ്​ നടത്തുന്ന ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്​ സമൂസ അയച്ച കഥയാകു​േമ്പാഴോ?

ബാത്ത്​ പട്ടണത്തിൽ കൊച്ചു റസ്​റ്റൊറൻറുമായി കഴിഞ്ഞ നീരജ്​ ഗദർ എന്ന ഇന്ത്യക്കാരനാണ്​ കഴിഞ്ഞ ദിവസം ഇഷ്​ട വിഭവമായ സമൂസയെ ബഹിരാകാശ ദൗത്യം ഏൽപിച്ചത്​. സുഹൃത്തുക്കളിൽ ചിലരോടായി നേരത്തെ തട്ടിവിട്ട തമാശ കാര്യമാക്കാൻ തീരുമാനമെടുക്കുകയായിരുന്നു. സമൂസയുടെ ബഹിരാകാശ യാത്ര കാണാൻ കാത്തുനിന്നവരെ സാക്ഷിയാക്കി കഴിഞ്ഞ ദിവസം എല്ലാം സജ്ജമാക്കി കൗണ്ട്​ഡൗണും നടത്തി.

ബലൂണിലേറിയായിരുന്നു സമൂസയുടെ യാത്ര. അതിവേഗം പറന്നുയർന്ന്​ ഹീലിയംനിറച്ച ബലൂണും സമൂസയും കാഴ്​ചക്കാരെ ഏറെ രസിപ്പിച്ചു. കാഴ്​ചവട്ടത്തുനിന്ന്​ മറഞ്ഞതോടെ കഥകളും പ്രചരിച്ചു. കാമറകൾ വിഡിയോ ദൃശ്യങ്ങൾ പകർത്തുക കൂടി ചെയ്​തതോടെ നീരജും താരമായി.

ജി.പി.എസ്​ ട്രാക്കർ കൂടെയുണ്ടായിരുന്നതിനാൽ സമൂസ ചെന്നുതൊട്ട സ്​ഥലം വൈകാതെ പുറംലോകത്തിന്​ ലഭിച്ചു. അയൽരാജ്യമായ ഫ്രാൻസിലായിരുന്നു സമൂസ ചെന്നുവീണത്​. ജി.പി.എസ്​ വൈകാതെ പണിമുടക്കിയതിനാൽ കൃത്യമായ സ്​ഥലം കണ്ടെത്താൻ വിഷമിച്ചെങ്കിലും ദൗത്യത്തെ സ്​നേഹിച്ച ഒരു ഫ്രഞ്ചുകാരൻ സഹായിച്ച്​ സ്​ഥലം കണ്ടെത്തി. ഫ്രാൻസിലെ പിക്കാർഡിയിലായിരുന്നു സമൂസ വീണത്​.

വാർത്തയും ​വിഡിയോയും വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ നീരജിന്​ അഭിനന്ദന പ്രവാഹമാണ്​. കോവിഡ്​ പിടിച്ച്​ എല്ലാം കൈവിട്ട കാലത്ത്​ അൽപം തമാശ മാത്രമായിരുന്നു ലക്ഷ്യമെന്ന്​ നീരജ്​ പറയുന്നു. 

Tags:    
News Summary - Man tries to send samosa to space, lands in France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.