കടപ്പാട്​: https://www.wionews.com

എട്ടു സെക്കൻഡ്​ ​​സമയത്തേക്ക്​ ക്വാറൻറീൻ ലംഘിച്ചതിന്​ പിഴ രണ്ടര ലക്ഷം; തലയിൽ കൈ​െവച്ച്​ യുവാവ്​

ക്വാറൻറീൻ ലംഘിച്ച്​ പുറത്തിറങ്ങുന്ന വിരുതൻമാർ പിടിയിലാകുന്ന വാർത്തകൾ നാം വായിക്കാറുണ്ട്​. പലർക്കും തക്കതായ ശിക്ഷയു​ം അധികൃതർ നൽകും. എന്നാൽ വെറും എട്ട്​ സെക്കൻഡ്​ സമയത്തേക്ക്​ ക്വാറൻറീൻ ലംഘിച്ച്​ റൂമിന്​ പുറത്തിറങ്ങിയതിന്​​ ലഭിച്ച പിഴ സംഖ്യ കേട്ട്​ തലയിൽ കൈവെച്ച്​ പോയിരിക്കുകയാണ്​ ഫിലിപ്പീൻസ്​​ യുവാവ്​.

തായ്​വാൻ സർക്കാറാണ്​ ഫിലിപ്പീൻസിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിക്ക്​ കനത്ത പിഴ ​ശിക്ഷ വിധിച്ചത്​. ദക്ഷിണ തായ്​വാനിലെ നഗരമായ കോഹ്​സ്യുങ്​ സിറ്റിയിലെ ഹോട്ടലിലായിരുന്നു ഇയാളെ ക്വാറൻറീനിൽ പാർപ്പിച്ചിരുന്നത്​.

ഇയാൾ ഹോട്ടൽ മുറിയിൽ നിന്നും വെളിയിൽ കടക്കുന്നത്​ സി.സി.ടി.വി കാമറയിൽ കണ്ട ഹോട്ടൽ ജീവനക്കാരനാണ്​ ആ​േരാഗ്യ വകുപ്പിനെ വിവരമറിയിച്ചത്​. തൊട്ട്​ പിന്നാലെ ഹോട്ടലിലെത്തിയ അധികൃതർ ലക്ഷം തായ്​വാൻ ഡോളർ (ഏകദേശം 2,58,329 രൂപ) പിഴ വിധിക്കുകയായിരുന്നു.

Full View

ക്വാറൻറീൻ നിയമം കർശനമായി നടപ്പാക്കുന്ന രാജ്യമാണ്​ തായ്​വാൻ. റൂം വിട്ട്​ പുറത്തിറങ്ങാൻ പോലും അവർ അനുവദിക്കുന്നില്ല. നിയമം ലംഘിക്കുന്നവരെ കനത്ത പിഴയാണ്​ കാത്തിരിക്കുന്നത്​. കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ച തായ്​വാൻ ഭരണകൂടം ലോക ജനതയുടെ കൈയ്യടി നേടിയിരുന്നു. മുമ്പ്​ സാർസ്​ പൊട്ടിപ്പുറപ്പെട്ട വേളയിലെ അനുഭവത്തിൻെറ വെളിച്ചത്തിൽ മികച്ച മുന്നൊരുക്കം നടത്തിയാണ്​ തായ്​വാൻ രോഗബാധ നിയ​ന്ത്രണ വിധേയമാക്കിയത്​. നേരത്തെ തന്നെ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​ വഴിയും ക്വാറൻറീൻ, മാസ്​ക്​ എന്നിവ നിർബന്ധമാക്കിയുമാണ്​ തായ്​വാൻ രോഗത്തെ ചെറുത്തത്​.

ഏറ്റവും പുതിയ വിവരങ്ങൾ​ പ്രകാരം 716 കോവിഡ്​ കേസുകൾ മാത്രമാണ്​ രാജ്യത്ത് റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 2.4 കോടി ജനസംഖ്യയുള്ള രാജ്യത്ത്​ ഏഴുപേർ മാത്രമാണ്​​ രോഗം ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - Man Fined Rs 2.5 lakhs for Breaking Quarantine Regulations for 8 Seconds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.