ആസ്ട്രേലിയൻ എംബസിയിലെ സ്ത്രീകളുടെ ബാത്ത്റൂമിൽ ഒളികാമറ; ഒരാൾ അറസ്റ്റിൽ

ബാങ്കോക്ക്: തായ്‍ലാൻഡ് ആസ്ട്രേലിയൻ എംബസിയിലെ സ്ത്രീകളുടെ കുളിമുറിയിൽ ഒളികാമറ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആസ്ട്രേലിയൻ വിദേശകാര്യ ഡിപ്പാർട്ട്മെന്റ് തന്നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വിട്ടത്. ആസ്ട്രേലിയൻ എംബസിയിലെ മുൻ ജീവനക്കാരനെയാണ് റോയൽ തായ് പൊലീസ് അറസ്റ്റ് ​ചെയ്തിരിക്കുന്നത്.

ജീവനക്കാരുടെ ക്ഷേമത്തിനും സ്വകാര്യതക്കും തങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ആസ്ട്രേലിയൻ വിദേശകാര്യഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. ഇനിയും ജീവനക്കാർക്കുള്ള പിന്തുണ തുടരും. എന്നാൽ, സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആസ്ട്രേലിയ തയാറായിട്ടില്ല.

ജനുവരി ആറിനാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്ന് തായ്‍ലാൻഡ് പൊലീസും അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, എത്രകാലം കാമറ ബാത്ത്റൂമിൽ ഉണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. കാമറകളിലൊന്നിന്റെ എസ്.ഡി കാർഡ് ബാത്ത്റൂമിൽ ക​ണ്ടതിനെ തുടർന്നാണ് ഇക്കാര്യത്തിൽ വിശദപരിശോധനയുണ്ടായത്. ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് ആസ്ട്രേലിയൻ പ്രതിരോധ-വിദേശകാര്യ വിദഗ്ധൻ എ.എഫ്.പിയോട് പ്രതികരിച്ചു.

Tags:    
News Summary - Man charged after spy cams found in women's bathrooms at Australian embassy in Bangkok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.