ഫ്ലോറിഡയിലെ തെരുവിലൂടെ നഗ്നനായി നടന്നയാൾ അറസ്റ്റിൽ

വാഷിങ്ടൺ: ഫ്ലോറിഡയിലെ തെരുവിലൂടെ നഗ്നനായി നടന്ന 44കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ വ്യത്യസ്തമായ ഭൂമിയിൽ നിന്ന് വന്നയാളാണെന്നാണ് പൊലീസുകാരോട് ഇയാൾ വാദിച്ചത്. മാർച്ച് എട്ടിനാണ് സംഭവം നടന്നത്. തെരുവിലൂടെ ഒരാൾ നഗ്നനായി നടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ട ഒരു ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്.

പൊലീസ് ഉടൻ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യ ഭാഗങ്ങൾ പോലും പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടിയായിരുന്നു ഇയാൾ നടന്നത്. തന്റെ വസ്ത്രങ്ങൾ എവിടെയാണ് നഷ്ടമായതെന്ന് അറിയില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

പേരും വയസും വെളിപ്പെടുത്താനും തയാറായില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആവർത്തിച്ചു ചോദ്യം ചെയ്തിട്ടും ഇയാൾ പേര് വെളിപ്പെടുത്തിയില്ല. തിരിച്ചറിയൽ കാർഡും കൈവശം ഉണ്ടായിരുന്നില്ല. പിന്നീട് ഇയാളുടെ പേര് ജേസൺ സ്മിത്ത് എന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ജീവിക്കുന്നത് വെസ്റ്റ് പാം ബീച്ചിലാണെന്നും കണ്ടെത്തി.

Tags:    
News Summary - Man arrested for walking naked on street in Florida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.