സന്യാസം ഉപേക്ഷിക്കില്ല; മഹാമ​ണ്ഡലേശ്വർ പദവിയിലേക്ക് തിരിച്ചെത്തി മമത കുൽക്കർണി

ന്യൂഡൽഹി: കിന്നർ അഖാഡയുടെ ഭാഗമായുള്ള മഹാമണ്ഡലേശ്വർ പദവിയിലേക്ക് തിരിച്ചെത്തി മമത കുൽക്കർണി. പദിവയൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് അവരുടെ തിരിച്ച് വരവ്. വിഡിയോ പ്രസ്താവനയിലൂടെയാണ് പദവിയിലേക്ക് തിരിച്ചെത്തുന്ന വിവരം അവർ അറിയിച്ചത്.

തന്റെ രാജി അംഗീകരിക്കാൻ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠി തയാറായില്ലെന്ന് മമത പറഞ്ഞു. വൈകാരികമായാണ് പദവിയിൽ നിന്നും രാജിവെച്ചത്. എന്നാൽ, ഗുരുവിന്റെ നേതൃത്വത്തിൽ വീണ്ടും സനാതന ധർമ്മം പിന്തുടരാൻ താൻ തീരുമാനിച്ചുവെന്നും മമത കുൽക്കർണി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ചിലർ തന്റെ ഗുരുവിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചു. തുടർന്ന് വൈകാരികമായി താൻ പദവി രാജിവെച്ചു. എന്നാൽ, രാജി അംഗീകരിക്കാൻ ഗുരു തയാറായില്ല. മഹാമണ്ഡലേശ്വരായപ്പോൾ താൻ സമർപ്പിച്ച രാജകീയ കുട, ദണ്ഡ്, പുണ്യവസ്തുക്കൾ എന്നിവ അഖാഡക്ക് അവകാശപ്പെട്ടതായിരിക്കും. മഹാമണ്ഡലേശ്വരായി തന്നെ പുനർനിയമിച്ചതിന് ഗുരുവിനോട് നന്ദിയുണ്ടായിരുക്കും. കിന്നാർ അഖാഡക്കും സനാതന ധർമ്മത്തിനും വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയാണെന്നും അവർ പറഞ്ഞു.

മമത സന്യാസം സ്വീകരിച്ചതുമുതൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. നടിയുടെ പൂർവകാല ജീവിതവും ഇപ്പോൾ സന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം വ്യാപക ചർച്ചകൾക്കു വഴിവച്ചു. ഈ വിവാദങ്ങൾക്കു പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്.

Tags:    
News Summary - Mamta Kulkarni returns to Kinnar Akhada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.