ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ ട്രെയിൻ അപകടത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3:40 ഓടെ മക്കസൻ എയർപോർട്ട് റെയിൽ ലിങ്ക് സ്റ്റേഷന് സമീപമുള്ള അസോക്-ദിൻ ഡേങ് റോഡിലെ റെയിൽവേ ക്രോസിലാണ് അപകടം നടന്നത്.
അപകടസമയത്ത് നിരവധി വാഹനങ്ങൾ റെയിൽവേ ഗേറ്റിന് സമീപം നിർത്തിയിരിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് അതിവേഗത്തിൽ എത്തിയ ചരക്കു ട്രെയിൻ മുൻവശത്തുണ്ടായിരുന്ന ഓറഞ്ച് നിറത്തിലുള്ള ബസിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിനൊപ്പം സമീപത്തുണ്ടായിരുന്ന ചില വാഹനങ്ങളും ട്രാക്കിലൂടെ വലിച്ചിഴക്കപ്പെട്ടു. പിന്നാലെ ബസിന് തീപിടിക്കുകയും തീ സമീപവാഹനങ്ങളിലേക്ക് പടരുകയും ചെയ്തു.ട്രെയിൻ ബസിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ എക്സ്പ്രസ് വേയുടെ വലിയ തൂണിലേക്ക് ഇടിച്ചുകയറുകയും തൊട്ടുപിന്നാലെ ബസിന് തീപിടിക്കുകയും ചെയ്തു. ആ സമയത്ത് റെയിൽവേ ക്രോസിന് സമീപം ഗതാഗതക്കുരുക്കിൽ കിടന്നിരുന്ന ചില സ്വകാര്യ കാറുകളിലേക്കും മോട്ടോർ സൈക്കിളുകളിലേക്കും തീ പടർന്നു പിടിച്ചു.
അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ബസിനകത്ത് പരിശോധന നടത്തിയത്. മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ കത്തിനശിച്ച ബസിനകത്തുനിന്നാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.