അ​പ്പ​ർ സ​ഖൂ​മി​ലെ അ​ഡ്‌​നോ​ക് എ​ണ്ണ​ക്കി​ണ​ർ പ്ര​ദേ​ശം

ഏറ്റവും നീളമേറിയ എണ്ണക്കിണര്‍; ലോക റെക്കോഡിട്ട് അഡ്‌നോക്

അബൂദബി: ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി(അഡ്നോക്). 'അപ്പര്‍ സഖൂം' എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്.അമ്പതിനായിരം അടിയിലേറെ നീളമാണ്(15,240മീറ്റർ) കിണറിനുള്ളത്. 2017ല്‍ റെക്കോഡിട്ട കിണറിനേക്കാളും 800 അടിയിലേറെ കൂടുതല്‍ നീളമാണ് പുതിയതിനുള്ളതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ആഗോള ഊർജ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയുള്ള അഡ്‌നോക്കിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ എണ്ണക്കിണറെന്നും പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെനിന്ന് ഉൽപാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്‌നോക് അറിയിച്ചു.ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമാണ് ലോക റെക്കോഡ് നേട്ടത്തിന് സഹായകമായതെന്ന് അഡ്‌നോക് ഡ്രില്ലിങ് സി.ഇ.ഒ അബ്ദുറഹ്മാന്‍ അബ്ദുല്ല അല്‍ സയാരി പറഞ്ഞു.

Tags:    
News Summary - Longest oil well; Adnoc creates World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.