വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ തായ്‌വാന് നൽകാനിരുന്ന 14 ബില്യൺ ഡോളറിന്റെ (ഏകദേശം 1.16 ലക്ഷം കോടി രൂപ) ആയുധ കരാർ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. സ്വന്തം സൈന്യത്തിന്റെ ആയുധ ശേഖരം ഉറപ്പുവരുത്തുന്നതിനാണ് ഈ സുപ്രധാന തീരുമാനമെന്ന് യു.എസ് നേവി വ്യക്തമാക്കുന്നു. വാഷിങ്ടണിൽ നടന്ന സെനറ്റ് ഹിയറിംഗിനിടെ യു.എസ് നേവി ആക്ടിങ് സെക്രട്ടറി ഹങ് കാവോ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മിഡിൽ ഈസ്റ്റിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന മാസങ്ങളായി തുടരുന്ന കടുത്ത യുദ്ധ സാഹചര്യങ്ങൾ കാരണം ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകൾ, വ്യോമ പ്രതിരോധ മിസൈലുകൾ എന്നിവയുൾപ്പെടെയുള്ള അമേരിക്കയുടെ പ്രധാന ആയുധ ശേഖരത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. ഇറാൻ യുദ്ധത്തിൽ തങ്ങൾക്ക് ആവശ്യമായ ആയുധങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇപ്പോൾ ആയുധ വില്പനയിൽ താൽക്കാലിക നിയന്ത്രണംഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതൊരു സ്ഥിരമായ റദ്ദാക്കലല്ലെന്നും, സാഹചര്യം അനുകൂലമാകുമ്പോൾ വിദേശ രാജ്യങ്ങൾക്കുള്ള ആയുധ വിതരണം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസങ്ങളായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു 14 ബില്യൺ ഡോളറിന്റെ ഈ പ്രതിരോധ പാക്കേജ്. ഇതിൽ ലോക്ഹീഡ് മാർട്ടിൻ കമ്പനിയുടെ പി.എ.സി-3 വ്യോമ പ്രതിരോധ മിസൈലുകൾ, സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ചൈനയിൽ നിന്നുള്ള നിരന്തരമായ സൈനിക ഭീഷണി നേരിടാൻ തായ്‌വാന് ഈ ആയുധങ്ങൾ അത്യന്താപേക്ഷിതമാണ്.
കഴിഞ്ഞ ഡിസംബറിൽ തായ്‌വാനിലേക്ക് 11 ബില്യൺ ഡോളറിന്റെ (8.2 ബില്യൺ പൗണ്ട്) ആയുധ വിൽപ്പനക്ക് യു.എസ് അംഗീകാരം നൽകിയപ്പോൾ ബീജിംഗ് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം പുറത്തുവരുന്നത്.
തായ്‌വാനുമായുള്ള ഈ ആയുധക്കരാർ ചൈനയുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു മികച്ച 'നെഗോഷ്യേറ്റിങ് ചിപ്പ്' (ചർച്ചകൾ അനുകൂലമാക്കാനുള്ള ആയുധം) ആയി ഉപയോഗിക്കാമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ആയുധക്കരാറിൽ താൻ ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം പുറത്തുവരുന്നത്. തായ്‌വാനുമായുള്ള ഈ ആയുധക്കരാർ ചൈനയുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു മികച്ച 'നെഗോഷ്യേറ്റിങ് ചിപ്പ്' (ചർച്ചകൾ അനുകൂലമാക്കാനുള്ള ആയുധം) ആയി ഉപയോഗിക്കാമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ആയുധക്കരാറിൽ താൻ ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.