മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാവാനിരിക്കെ ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തി. ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നിന്നാണ് മക്കയിലെത്തിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽനിന്ന് 34 ദിവസത്തെ വിമാന സർവിസിലൂടെയാണ് പുണ്യഭൂമിയിൽ എത്തിച്ചത്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ 130ഓളം സർവിസുകൾ നടത്തി. ഇത്തവണ ഇന്ത്യയിൽനിന്ന് 1,75,025 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 1,22,000 പേർ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണെത്തിയത്. കേരളത്തിൽനിന്ന് 13,194 ഹാജിമാരും ഇതിൽ ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള 160ലധികം രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലെത്തിയിരിക്കുന്നത്. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രിയോടെ ഹാജിമാരെ മിനായിലേക്ക് മാറ്റിത്തുടങ്ങും. തിങ്കളാഴ്ച ഇശാ നമസ്കാരശേഷം ഹജ്ജിെൻറ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി കൊണ്ടുപോകും. ചൊവ്വാഴ്ചയാണ് അറഫാ ദിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.