ലിബിയ അണക്കെട്ട് തകർച്ച: അന്വേഷണം പ്രഖ്യാപിച്ചു

ട്രിപളി: ലിബിയയിൽ പ്രളയത്തിൽ രണ്ട് അണക്കെട്ട് തകർന്ന സംഭവം പ്രോസിക്യൂഷൻ അന്വേഷിക്കും. 1970ലാണ് അണക്കെട്ട് നിർമിച്ചത്. നിർമാണത്തിലും അറ്റകുറ്റപ്പണിയിലും അപാകതയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലിബിയയുടെ ജനറൽ പ്രോസിക്യൂട്ടർ സിദ്ദീഖ് അൽ സൂർ പറഞ്ഞു.

നിർമാണം ഏറ്റെടുത്ത് നടത്തിയ കമ്പനി അധികൃതരെയും വിചാരണ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലിബിയയിൽ കേണൽ ഗദ്ദാഫിയുടെ വീഴ്ചക്കുശേഷം വ്യവസ്ഥാപിത ഭരണകൂടം പോലുമില്ലാത്ത സാഹചര്യത്തിൽ അന്വേഷണവും നടപടികളും എത്രമാത്രം ഫലപ്രദമാകുമെന്ന സംശയം നിലനിൽക്കുന്നു. അതിനിടെ ദുരന്തം നടന്ന് ഒരാഴ്ചയായിട്ടും രക്ഷാദൗത്യവും പുനരധിവാസവും തൃപ്തികരമായ നിലയിലല്ല. ജനങ്ങൾ അസ്വസ്ഥരും നിരാശരുമാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Libya Dam Collapse: Inquiry Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.