ലാഹോർ സ്​ഫോടനം: പൊലീസ്​ തിരച്ചിൽ ഊർജിതമാക്കി

ലാഹോർ: മുംബൈ ഭീകരാക്രമണത്തി​െൻറ സൂത്രധാരനും ജമാത്തുദ്ദഅ്​വ തലവനുമായ ഹാഫിസ്​ മുഹമ്മദി​െൻറ ലാഹോറിലെ വീടിനു സമീപം സ്​ഫോടനമുണ്ടായതി​െൻറ പശ്ചാത്തലത്തിൽ പഞ്ചാബ്​ പ്രവിശ്യയിൽ തിരച്ചിൽ ഊർജിതമാക്കി പൊലീസ്​.

നിരവധി ആളുകളെ കസ്​റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്​. പാക്​ ഭീകരവിരുദ്ധ സ്​ക്വാഡ്​ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്​ഫോടനത്തിൽ ഹാഫിസ്​ സഈദി​െൻറ വീടിനു കാവൽ നിന്ന പൊലീസ്​ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഹാഫിസ്​ സഈദി​െൻറ വീടി​െൻറ ചുമരുകൾക്കും ജനാലക്കും കേടുപാടു പറ്റി. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘങ്ങൾക്ക്​ ധനസഹായം നൽകിയ കേസിൽ ലാഹോറിലെ കോട്​ ലഖ്​പത്​ ജയിലിൽ കഴിയുകയാണ്​ ഹാഫിസ്​ സഈദ്​.

ആക്രമണത്തിൽ പാകിസ്​താൻ പീപ്​ൾസ്​ പാർട്ടി ചെയർമാൻ നേതാവ്​ ബിലാവൽ ഭു​ട്ടോ അപലപിച്ചു. ഇംറാൻ സർക്കാറി​െൻറ നിസ്സംഗതയാണ്​ ആക്രമണങ്ങൾക്ക്​ വളമെന്നും ബിലാവൽ കുറ്റപ്പെടുത്തി.

Tags:    
News Summary - Lahore blast investigation in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.