ചാൾസ് രാജാവിന് അർബുദ രോഗബാധയെന്ന് ബക്കിങ്ഹാം കൊട്ടാരം

ലണ്ടൻ: ബ്രിട്ടിനിലെ ചാൾസ് രാജാവിന് അർബുദരോഗബാധ സ്ഥിരീകരിച്ചുവെന്ന് ബക്കിങ്ഹാം കൊട്ടാരം. എന്നാൽ, ഏത് തരത്തിലുള്ള അർബുദമാണ് അദ്ദേഹത്തിന് ബാധിച്ചതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് രാജാവിന് അർബുദരോഗബാധ സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്. രോഗത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുമെന്നും അറിയിച്ചു.

ചാൾസ് രാജാവിന്റെ ചികിത്സകളെ കുറിച്ച് പോസിറ്റീവായാണ് ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിരിക്കുന്നത്. വൈകാതെ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുമെന്നും ബക്കിങ്ഹാം പാലസ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു. അസുഖവിവരം കുറിച്ച് മക്കളെ ചാൾസ് രാജാവ് നേരിട്ട് അറിയിച്ചു.

പിതാവുമായി നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് വെയ്ൽസ് രാജകുമാരൻ അറിയിച്ചു. യു.എസിൽ താമസിക്കുന്ന ഹാരി രാജകുമാരൻ പിതാവിന്റെ രോഗബാധ അറിഞ്ഞതിന് പിന്നാലെ വൈകാതെ യു.കെയിൽ തിരിച്ചെത്തുമെന്നും വ്യക്തമാക്കി.

നോർഫോക്കിൽ നിന്നും ലണ്ടനിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ചാൾസ് രാജാവ് ചികിത്സ തുടങ്ങിയത്. പൊതുപരിപാടികളിൽ പ​ങ്കെടുക്കില്ലെങ്കിലും ഭരണഘടന തലവനെന്ന പദവി ചാൾസ് രാജാവ് വഹിക്കും. സ്വകാര്യ കൂടിക്കാഴ്ചകളും രാജാവ് നടത്തുമെന്നും ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനകുമായുള്ള കൂടിക്കാഴ്ചകളും പതിവുപോലെ നടക്കുമെന്നാണ് വിവരം.

Tags:    
News Summary - King Charles III diagnosed with cancer, Buckingham Palace says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.