ന്യൂയോർക്ക്: ഗസ്സയിലെ വംശഹത്യ ചൂണ്ടിക്കാട്ടി സി.ഇ.ഒ സത്യ നദല്ലയുടെ പ്രഭാഷണം തടസ്സപ്പെടുത്തി മൈക്രോസോഫ്റ്റ് ജീവനക്കാരൻ. തിങ്കളാഴ്ച നടന്ന മൈക്രോസോഫ്റ്റ് ബിൽഡ് പരിപാടിയിൽ നദല്ല മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സംഭവം.
പ്രഭാഷണത്തിനിടെ മൈക്രോസോഫ്റ്റിന്റെ അസൂറെ ഹാർഡ്വെയർ സിസ്റ്റംസ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ എൻജിനീയറായ ജോ ലോപസ് പ്രതിഷേധിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് ഫലസ്തീനികളെ കൊല്ലുന്നത് എങ്ങനെയാണെന്ന് കാണിച്ചുതരാമോ? ഇസ്രായേലി യുദ്ധക്കുറ്റകൃത്യങ്ങൾക്ക് അസൂറെ നൽകുന്ന പിന്തുണ എങ്ങനെയാണെന്ന് കാണിച്ചുതരുമോ? തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.
പ്രതിഷേധത്തെതുടർന്ന് ലോപസിനെ സുരക്ഷ ജീവനക്കാർ ഹാളിൽനിന്ന് പുറത്താക്കി. ഫലസ്തീൻ ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാൻ മൈക്രോസോഫ്റ്റ് ഇസ്രായേലിനെ സഹായിക്കുമ്പോൾ നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് കമ്പനിക്ക് അയച്ച ഇ-മെയിലിൽ ലോപസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.