തെഹ്റാൻ: ഓഫിസിലേക്ക് പോകുന്നതിനിടെ ഇറാനിൽ യുവ ജഡ്ജിയെ കുത്തിക്കൊലപ്പെടുത്തി. തെക്കൻ ഇറാൻ നഗരമായ ശീറാസിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 38കാരനായ ഇഹ്സാം ബഗേരിയാണ് കൊല്ലപ്പെട്ടത്. ശീറാസിലെ നീതിന്യായ വകുപ്പിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
നേരത്തേ സുരക്ഷ, ലഹരിക്കടത്ത് കേസുകൾ കൈകാര്യം ചെയ്തിരുന്ന റവലൂഷനറി കോടതിയിൽ പ്രോസിക്യൂട്ടറായിരുന്നു. സംഭവം ഭീകരാക്രമണമാണെന്നും പ്രതികളായ രണ്ട് അജ്ഞാതർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.