ബീജിങ്: ചൈനയിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ മരണത്തിന്‍റെ വക്കിലെന്ന് കുടുംബാംഗങ്ങൾ. ജയിൽ നിരാഹാരം കിടക്കുന്നുന്ന മാധ്യമപ്രവർത്തക ഷാങ് ഷാനിന്‍റെ അവസ്ഥയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വുഹാനിലെത്തിയ മാധ്യമപ്രവർത്തക നഗരത്തിലെ കോവിഡ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് 2020 മേയിൽ ഇവരെ ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഷാങ് ഷാനിന്‍റെ ഭാരം വല്ലാതെ കുറഞ്ഞുവെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും അവരുടെ സഹോദരൻ ട്വീറ്റിൽ ആരോപിച്ചു.
ഈ തണുപ്പുകാലം മറികടക്കാൻ അവർക്ക് സാധിക്കില്ലെന്നും സഹോദരൻ പറയുന്നു. എന്നാൽ, മാധ്യമപ്രവർത്തക നിരാഹാര സമരത്തിലാണെന്നും അവരെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്നുമായിരുന്നു എ.എഫ്.പി ഈ വർഷമാദ്യം റിപ്പോർട്ട് ചെയ്തതത്. ആംനസ്റ്റി ഇന്‍റർനാഷണലും മാധ്യമ പ്രവർത്തകയെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയെ വിട്ടയച്ചാൽ അവർ നിരാഹാരം ഉപേക്ഷിക്കുമെന്നും ആംനസ്റ്റി ഇന്‍റർനാഷണൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.