ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ ജോസ് സിസോൺ അന്തരിച്ചു

മനില: ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ ജോസ് മറിയ സിസോൺ (83) അന്തരിച്ചു. ഏഷ്യയിലെ ദൈർഘ്യമേറിയ കലാപം നയിച്ചത് ജോമ എന്നറിയപ്പെട്ടിരുന്ന സിസോണിന്റെ നേതൃത്വത്തിലാണ്. 1969ലാണ് സിസോൺ ഫിലിപ്പീൻസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചത്. 60 വളന്റിയർമാരുമായി തുടങ്ങിയ പ്രസ്ഥാനം വേഗത്തിൽ വളരുകയും ഭരണകൂടവുമായി സംഘർഷത്തിലെത്തുകയും ചെയ്തു.

1986ൽ കൊറാസോൺ അക്വിനോ ഭരണകൂടം തടവിൽനിന്ന് മോചിപ്പിച്ചശേഷം നെതർലൻഡിൽ അഭയംതേടുകയായിരുന്നു. അദ്ദേഹം സ്ഥാപിച്ച ന്യൂ പീപിൾസ് ആർമിയും ഫിലിപ്പീൻസ് ഭരണകൂടവും തമ്മിലുള്ള സംഘർഷത്തിൽ 40,000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 2002ൽ അമേരിക്ക സിസോണിനെ തീവ്രവാദി പട്ടികയിൽ പെടുത്തിയിരുന്നു.

Tags:    
News Summary - Jose Sison, founder of the Communist Party of the Philippines, has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.