വൈറ്റ്ഹൗസിൽ അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി, ദേശീയ അനുരഞ്ജന സമിതി ചെയർമാൻ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന യു.എസ് പ്രസിഡൻറ് ജോ ബൈഡൻ
സേനയെ പിൻവലിച്ചാലും യു.എസ് കൂടെയുണ്ടാകും -അഫ്ഗാൻ പ്രസിഡൻറിന് ബൈഡെൻറ ഉറപ്പ്
വാഷിങ്ടൺ: സൈന്യത്തെ പൂർണമായി പിൻവലിച്ചതിനു ശേഷവും യു.എസിെൻറ പിന്തുണയുണ്ടാകുമെന്ന് അഫ്ഗാനിസ്താൻ പ്രസിഡൻറ് അഷ്റഫ് ഗനിക്ക് ഉറപ്പുനൽകി ജോ ബൈഡൻ. അതേസമയം, അഫ്ഗാെൻറ ഭാവി ഇനി അവരുടെ കൈകളിലാണെന്നും ബൈഡൻ വ്യക്തമാക്കി.
യു.എസ് സൈന്യത്തെ പൂർണമായും പിൻവലിച്ചതിനു ശേഷവും അഫ്ഗാന് സാമ്പത്തിക-രാഷ്ട്രീയ പിന്തുണ നൽകുമെന്നാണ് ബൈഡൻ അറിയിച്ചത്. വൈറ്റ്ഹൗസിൽ അഷ്റഫ് ഗനി, ദേശീയ അനുരഞ്ജന സമിതി ചെയർമാൻ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ബൈഡൻ.
ബൈഡെൻറ വാക്കുകൾ ഗനി സ്വാഗതം ചെയ്തു. യു.എസ് സൈന്യം പിൻവാങ്ങി ആറുമാസത്തിനുള്ളിൽ അഫ്ഗാൻ സർക്കാർ താഴെ വീഴുമെന്ന റിപ്പോർട്ടുകൾ തള്ളിയ ഗനി, താലിബാൻ ശക്തി പ്രാപിക്കുന്നത് തടയാനാകുമെന്ന പ്രത്യാശയും പങ്കുവെച്ചു.
ഈ വർഷം സെപ്റ്റംബർ 11 ഓടെ അഫ്ഗാനിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണമായി പിൻവലിക്കാനാണ് തീരുമാനം. 20 വർഷത്തെ അഫ്ഗാനിലെ യു.എസിെൻറ ഇടപെടലിനാണ് ഇതോടെ അന്ത്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.