യാകുസ മാഫിയ സംഘത്തലവനെ കൊല്ലാൻ വിധിച്ച്​​ ജപ്പാൻ; ശിക്ഷ കൊല നടത്താൻ ഉത്തരവിട്ടതിന്​

ടോകിയോ: ജപ്പാനിലെ അറിയപ്പെട്ട യാകുസ മാഫിയ സംഘങ്ങളിലൊന്നായ 'കുഡോ-കായ്​' തലവന്​ വധശിക്ഷ വിധിച്ച്​ കോടതി. ഒരാളെ വധിക്കാനും മൂന്നു പേർക്കെതിരെ ആക്രമണത്തിനും ഉത്തരവിട്ടതിന്​ 74കാരനായ സടോറു നോമുറക്കാണ്​ ശിക്ഷ.

തെരുവുകളിൽ ക്രമസമാധാനം നിലനിർത്തുന്നവരെന്ന പേരിൽ ജപ്പാനിൽ ഏറെയായി നിലനിൽക്കുന്ന മാഫിയ സംഘങ്ങളാണ്​ യാകുസകൾ. യുദ്ധാനന്തര ജപ്പാനിലെ അനിശ്​ചിതത്വം മുതലെടുത്ത്​ വളർന്ന മാഫിയ സംഘങ്ങൾ മയക്കുമരുന്നും, ​ൈലംഗിക വ്യാപാരവും മുതൽ സുരക്ഷയൊരുക്കൽ ​സംഘങ്ങൾ വരെയായി വിവിധ മേഖലകളിൽ സജീവമാണ്​. ശതകോടികളാണ്​ മിക്ക സംഘങ്ങളുടെയും ആസ്​തി. ഇവരിലൊരു വിഭാഗത്തിന്‍റെ തലവനാണ്​ കോടതി ശിക്ഷ വിധിക്കുന്നത്​.

മതിയായ തെളിവുകൾ പൂർത്തിയാക്കാനാകാതെയാണ്​ ശിക്ഷ വിധിച്ചതെന്ന്​ ജപ്പാൻ മാധ്യമ​ങ്ങൾ പറയുന്നു. 'മാന്യമായ തീരുമാനം ഞാൻ ആവശ്യ​പ്പെട്ടു... ഇതിന്​ പിൽക്കാല ജീവിതത്തിൽ നിങ്ങൾ ഖേദിക്കും''- വിധി കേട്ട നോമുറ ജഡ്​ജിയോടു പറഞ്ഞു.

അടുത്തിടെയായി മാഫിയ സംഘങ്ങൾക്കെതിരെ നടപടി ശക്​തമാക്കിയ ജപ്പാനിൽ യാകുസ അംഗത്വം ശുഷ്​കമായി വരുന്നതിനിടെയാണ്​ കടുത്ത ശിക്ഷ.

1998ൽ ഫിഷറീസ്​ സഹകരണ സ്​ഥാപനം മുൻ മേധാവിയെ വധിക്കാൻ ഉത്തരവിട്ട കേസിലാണ്​ വൈകിയാണെങ്കിലും നടപടി. 2014ൽ കൊലപാതക കുറ്റത്തിൽ ഇരയുടെ ബന്ധുവിനു നേരെ ആക്രമണം, 2012ൽ നോമുറയുടെ മാഫിയ സംഘത്തിനെതിരെ അന്വേഷണം നടത്തിയ പൊലീസ്​ ഉദ്യോഗസ്​ഥനു നേരെ വെടിവെപ്പ്​, 2013ൽ ​േനാമുറ ചികിത്സ തേടിയ ക്ലിനിക്കിലെ നഴ്​സിനു നേരെ ആക്രമണം എന്നീ കേസുകളിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു.

Tags:    
News Summary - Japanese court sentences yakuza boss to death for ordering murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.