Posted On
date_range Updated On
date_range ചൈനയിലെത്തുന്ന മിസൈൽ നിർമിക്കാൻ ജപ്പാൻ
ടോക്യോ: ചൈനയിൽ എത്താൻ കഴിയുന്ന മിസൈൽ 2035ഓടെ നിർമിക്കാൻ പദ്ധതി തയാറാക്കി ജപ്പാൻ പ്രതിരോധ മന്ത്രാലയം. 2030ൽ 2000 കിലോമീറ്റർ പരിധിയുള്ളതും 2035ൽ 3000 കിലോമീറ്റർ പരിധിയുള്ളതുമായ മിസൈൽ നിർമിക്കാനാണ് പദ്ധതി തയാറാക്കിയത്.
ഉത്തര കൊറിയയിൽ എവിടെയും ചൈനയുടെ ചില ഭാഗങ്ങളിലും എത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. എക്കാലത്തെയും വലിയ സൈനിക ശാക്തീകരണ പദ്ധതിയാണ് ജപ്പാൻ ഈ വർഷം തയാറാക്കിയത്.
32,000 കോടി ഡോളറിന്റെ ആയുധം വാങ്ങാനാണ് പദ്ധതി. യുക്രെയ്ൻ-റഷ്യ യുദ്ധവും ഉത്തര കൊറിയയുടെ പ്രകോപനവുമാണ് പ്രതിരോധം ശക്തമാക്കാൻ ജപ്പാനെ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.