ഭൂകമ്പത്തിന് പിന്നാലെ ഇസു ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പുമായി ജപ്പാൻ

ടോക്കിയോ: ഭൂകമ്പത്തിന് പിന്നാലെ ഇസു ദ്വീപുകൾക്ക് സുനാമി മുന്നറിയിപ്പുമായി ജപ്പാൻ. പസഫിക് സമുദ്രത്തിൽ ഭൂചലനമുണ്ടായതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സുനാമിത്തിരകൾക്ക് ഒരു മീറ്ററിലധികം ഉയരമുണ്ടായേക്കാമെന്ന് ജപ്പാൻ അറിയിച്ചു.

ടോക്കിയോയിൽ നിന്ന് തെക്ക് ഭാഗത്തായാണ് ഇസു ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ജനങ്ങളോട് തീരപ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ കാലാവസ്ഥ ഏജൻസിയുടെ പ്രവചന പ്രകാരം റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ പസഫിക് സമുദ്രത്തിലുണ്ടായത്. 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.

അതേസമയം, പ്രദേശത്തെ ഹാച്ചിജോ ദ്വീപിൽ 30 സെന്റി മീറ്റർ ഉയരമുള്ള സുനാമി തിരകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് ജപ്പാൻ. 2011ൽ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും വടക്കൻ ജപ്പാനിൽ വൻ നാശം വിതച്ചിരുന്നു.

Tags:    
News Summary - Japan has issued a tsunami advisory following an earthquake near its outlying islands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.