അധികാരത്തിലിരിക്കെ പുനർ തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ആദ്യ ബ്രസീൽ പ്രസിഡന്‍റായി ബോൽസനാരോ

ബ്രസീലിയ: പുനർ തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ആദ്യ ബ്രസീൽ പ്രസിഡന്‍റായി ജെയർ ബോൽസനാരോ. ഇടത് വർക്കേഴ്‌സ് പാർട്ടി നേതാവ് ലുല ഡാ സിൽവയോടാണ് തോറ്റത്. ലുലക്ക് 51 ശതമാനം വോട്ടുകളും ബോൾസോനാരോയ്ക്ക് 49 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.

1998-ൽ ഫെർണാണ്ടോ ഹെൻറിക് കാർഡോസോയും 2006-ൽ ലുലയും, 2014-ൽ ദിൽമ റൂസഫും തെരഞ്ഞെടുപ്പിൽ രണ്ടാം തവണ അധികാരത്തിലെത്തിയിരുന്നു.

'ട്രംപ് ഓഫ് ദി ട്രോപിക്സ്' എന്നാണ് കടുത്ത വലതുപക്ഷ നേതാവായ ബോൾസോനാരോയെ വിളിക്കുന്നത്. 6,80,000ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കോവിഡ് മഹാമാരിയെ നേരിട്ടതിൽ ബോൽസനാരോ കടുത്ത വിമർശനങ്ങൾക്ക് വിധേയനായിരുന്നു.

ബോൾസോനാരോയുടെ കീഴിൽ, ദുർബലമായ സമ്പദ്‌വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും 15 വർഷത്തിനിടയിലെ ആമസോൺ മഴക്കാടുകളുടെ ഏറ്റവും മോശമായ വനനശീകരണാവസ്ഥയും ബ്രസീൽ ജനത കണ്ടു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ മാതൃകൾ പിന്തുടരുന്ന ബോൾസോനാരോ തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കില്ലെന്ന് പലരും ഭയപ്പെട്ടിരുന്നു.

അധികാരമേറ്റെടുത്തതു മുതൽ കടുത്ത വെല്ലുവിളികൾ നേരിടാൻ തയാറായിരിക്കുകയാണ് നിയുക്ത പ്രസിഡന്‍റ് ലുല ഡാ സിൽവ.

Tags:    
News Summary - Jair Bolsonaro becomes first sitting president in Brazil to lose re-election bid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.