ജാഫർ പനാഹിക്ക് മോചനം

തെഹ്റാൻ: ഇറാനിയൻ സർക്കാറിനെ വിമർശിച്ചതിന്റെ പേരിൽ ജയിലിലടച്ച വിഖ്യാത സംവിധായകൻ ജാഫർ പനാഹിക്ക് മോചനം. രണ്ട് ദിവസമായി ജയിലിൽ നിരാഹാര സമരം നടത്തിയതിന് പിറകെയാണ് ജാമ്യത്തിൽ വിട്ടത്. കഴിഞ്ഞ ജൂലൈ മുതൽ അദ്ദേഹം തടവിലായിരുന്നു. 2011ലെ കേസിൽ അദ്ദേഹത്തെ ആറു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പ്രാബല്യത്തിൽ വരുത്തിയിരുന്നില്ല.

എന്നാൽ, 2022 ജൂലൈയിൽ അറസ്റ്റിലായതിന് പിന്നാലെ തടവുശിക്ഷ നടപ്പാക്കുകയായിരുന്നു. പതിറ്റാണ്ടിലധികമായി ഇറാനിയൻ സർക്കാർ യാത്ര- സിനിമ ചിത്രീകരണം നിരോധിച്ചിട്ടുണ്ടെങ്കിലും സിനിമകൾ ഒരുക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പനാഹി തടവിൽ കഴിയുമ്പോഴാണ് നോ ബിയേഴ്സ് എന്ന ചിത്രം പുറത്തിറങ്ങിയത്. മാസങ്ങളായി പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ കലാകാരന്മാർ അടക്കം നിരവധിപേർ ജയിലിലാണ്.

Tags:    
News Summary - Jafar Panahi: Prominent Iranian film director leaves jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.