ഇറ്റലിയിൽ കാബ്​ൾ കാർ കായലിനരികെ തകർന്നുവീണു; 14 മരണം

റോം: ഇറ്റലിയുടെ വടക്കൻ മേഖലയിൽ സഞ്ചാരികളുമായി പോയ കാബ്​ൾ കാർ തകർന്നുവീണ് ഒരു കുട്ടിയുൾപെടെ​ 14 പേർ കൊല്ലപ്പെട്ടു. റിസോർട്ട്​ നഗരമായ സ്​ട്രസയിൽനിന്ന്​ പരിസരത്തെ പീഡ്​മോണ്ടിലുള്ള മൊട്ടറോൺ മലനിരകളിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. അഞ്ചു പേർ ഇസ്രായേലികളാണെന്ന്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഞായറാഴ്​ച പ്രാദേശിക സമയം12.30 ഓടെയാണ്​ അപകടമുണ്ടായത്​. മലമുകളിലെത്തുന്നതിന്​ 300 മീറ്റർ മുമ്പാണ്​ വീണത്​. താഴോട്ട്​ ഏറെദൂരം ഉരുണ്ടുവീണ കാബ്​ൾ കാർ മരങ്ങളിൽതട്ടിയാണ്​ നിന്നത്​. പരിസരത്ത്​ മല കയറുന്നവർ ശബ്​ദം കേട്ട്​ ഓടിയെത്തിയാണ്​ ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്​.

1970 മുതൽ സർവീസുള്ള ​കാബ്​ൾ കാർ 2014ൽ രണ്ടു വർഷം നിർത്തിവെച്ചിരുന്നു. 20 മിനിറ്റെടുത്താണ്​ യാത്രക്കാരെ മലമുകളിൽ എത്തിക്കുന്നത്​. വിനോദസഞ്ചാരികൾക്ക്​ ദൃശ്യവിരുന്നൊരുക്കുന്ന മലനിരയാണ്​ മോട്ടറോൺ. പരമാവധി 40 യാത്രക്കാരുമായാണ്​ കാബ്​ൾ കാർ പുറപ്പെടുന്നത്​. 

Tags:    
News Summary - Italy cable car fall: 14 dead after accident near Lake Maggiore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.