ആതൻസിലേക്ക് പറന്ന് ഇസ്രായേലിന്റെ ‘എയർ ഫോഴ്‌സ് വൺ’

തെൽ അവീവ്: ഇറാൻ പ്രത്യാക്രമണ ഭീഷണിക്കിടെ ഇസ്രായേലിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ ഗ്രീസിന്റെ തലസ്ഥാനമായ ആതൻസിലേക്ക് പറന്നു.

ഇസ്രായേലിന്റെ ‘എയർ ഫോഴ്‌സ് വൺ’ എന്നറിയപ്പെടുന്ന, രാഷ്ട്രത്തലവൻമാരുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ വിമാനം വെള്ളിയാഴ്ച രാവിലെ തെൽ അവീവിലെ ബെൻഗൂറിയൻ വിമാനത്താവളത്തിൽ നിന്ന് ആതൻസിലേക്ക് പറന്നതായി ഇസ്രായേൽ മാധ്യമമായ ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും പ്രസിഡന്റ് ഐസക് ഹെർസോഗിന്റെയും അന്താരാഷ്ട്ര യാത്രക്കായുള്ള ഔദ്യോഗിക വിമാനമാണിത്. ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന സാഹചര്യത്തിലാണ് വിമാനം രാജ്യം വിട്ടത്. അതേസമയം, ആരാണ് ഇതിലുള്ളതെന്ന് അറിവായിട്ടില്ല. 








Tags:    
News Summary - Israel's 'Air Force One' flies to Athens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.