ഫലസ്​തീനിൽ കാർയാത്രികനെ ഇ​സ്രായേൽ സൈന്യം​ വെടിവെച്ചുകൊന്നു


റാമല്ല: വെസ്റ്റ്​ ബാങ്കിൽ വാഹനത്തിലെത്തിയ ഫലസ്​തീനിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. ഭാര്യയുമൊത്ത്​ സഞ്ചരിക്കുകയായിരുന്ന 42 കാരനായ ഉസാമ മൻസൂറിനെയാണ്​ നിർദയം കൊലപ്പെടുത്തിയത്​. ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്​. ചെക്​പോയിന്‍റിൽ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയെന്നും പരിശോധനക്കു ശേഷം വാഹനം തിരിച്ചുപോകാൻ ആവശ്യപ്പെ​ട്ടെന്നും എന്നാൽ, മടങ്ങുന്നതിന​ിടെ ചെക്​പോയിന്‍റിലുണ്ടായിരുന്ന സൈനികർ കൂട്ടമായി വെടിവെക്കുകയായിരുന്നുവെന്നും ഭാര്യ സുമയ്യ ഫലസ്​തീൻ ടി.വിയോടു പറഞ്ഞു.

നിരപരാധിയായ മനുഷ്യനെ അറുകൊല ചെയ്​ത സംഭവം അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഉന്നയിക്കുമെന്ന്​ ഉസാമയുടെ ഗ്രാമമുഖ്യൻ സാലിം ഈദ്​ പറഞ്ഞു. ഫലസ്​തീനിൽ വർഷങ്ങളായി ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ രാജ്യാന്തര കോടതിയെ സമീപിച്ച്​ അനുകൂല നടപടിയിലേക്ക്​ എത്തിച്ച വ്യക്​തിയാണ്​ സാലിം ഈദ്​.

വാഹനം ചെക്​പോയിന്‍റിലേക്ക്​ ഇടിച്ചുകയറ്റാൻ ശ്രമം നടത്തിയെന്നാണ്​ ഇസ്രായേൽ ആരോപണം. എന്നാൽ, ഭാര്യക്ക്​ വെടിയേറ്റ സംഭവത്തെ കുറിച്ച ചോദ്യങ്ങൾക്ക്​ സംഭവം അന്വേഷിച്ചുവരികയാണെന്നായിരുന്നു മറുപടി. അഞ്ചു വയസ്സുകാരന്‍റെ പിതാവായ ഉസാമയെ കുറിച്ച ആരോപണം വ്യാജമാണെന്നും അറുകൊലയാണ്​ നടന്നതെന്നും സാലിം ഈദ്​ വ്യക്​തമാക്കി.

1967ലെ യുദ്ധത്തോടെ ഇസ്രായേൽ കൈവശപ്പെടുത്തിയ വെസ്റ്റ്​ ബാങ്ക്​ തങ്ങളുടെതാണെന്നും ഭാവിയിലെ ഫലസ്​തീൻ രാജ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മേഖലയാകും ഇതെന്നും ഫലസ്​തീനികൾ വിശ്വസിക്കുന്നു.

Tags:    
News Summary - Israeli troops kill Palestinian driver, wound his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.