മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ പ്രകോപനം തുടരുന്നു

ജറൂസലം: മുസ്‍ലിംകളുടെ മൂന്നാമത്തെ വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ചുകടന്ന് ഇസ്രായേൽ പ്രകോപനം തുടരുന്നു. 163 ഇസ്രായേലി കുടിയേറ്റക്കാർ മസ്ജിദിൽ അതിക്രമിച്ചുകടന്ന് ജൂത പ്രാർഥന നടത്തി. സൈനികരുടെ പിന്തുണയിലായിരുന്നു ഇത്.

കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. തൽസ്ഥിതി നിലനിർത്താനുള്ള അന്താരാഷ്ട്ര ധാരണ അനുസരിച്ച് മസ്ജിദുൽ അഖ്സയിൽ മുസ്‍ലിംകൾക്ക് മാത്രമാണ് പ്രാർഥനക്ക് അനുമതിയുള്ളത്.

നിലവിൽ ഫലസ്തീനി യുവാക്കളെ ഇസ്രായേൽ സൈന്യം മസ്ജിദിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ മിന്നലാക്രമണം നടത്തുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹമാസ് വിശദീകരിച്ചത് മസ്ജിദുൽ അഖ്സയിലെ അതിക്രമമാണ്.

Tags:    
News Summary - Israeli provocation continues at Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.