ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ കുരുതി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ജ​റൂ​സ​ലം: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ നടത്തുന്ന വ്യോ​മാ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയർന്നു. 70 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഫ​ല​സ്തീ​ൻ ഇ​സ്‍ലാ​മി​ക് ജി​ഹാ​ദി​​ന്റെ നേതാവും ഉൾപ്പെടും.

പുലർച്ചെ ഖാൻ യൂനിസിലെ ആറ് നില കെട്ടിടത്തി​ന്‍റെ മുകൾ നിലയിലെ അപ്പാർട്ട്മെന്റ് ലക്ഷ്യമിട്ടാണ് ഇ​സ്രാ​യേ​ൽ സേന വ്യോ​മാ​ക്ര​മ​ണം നടത്തിയത്. അബു മുഹമ്മദ് എന്ന് വിളിക്കുന്ന കമാൻഡർ അലി ഹസൻ ഗാലിയാണ് കൊല്ലപ്പെട്ട ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് നേതാവ്. ഇ​സ്‍ലാ​മി​ക് ജി​ഹാ​ദിന്‍റെ റോക്കറ്റ് ലോഞ്ച് യൂണിറ്റ് കമാൻഡറായിരുന്നു അലി.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്‍ലാ​മി​ക് ജി​ഹാ​ദി​​ന്റെ മൂ​ന്ന് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച സി​വി​ലി​യ​ന്മാ​രി​ൽ അ​ധി​ക​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ജി​ഹാ​ദ് അ​ൽ​ഗാ​നം, ഖ​ലീ​ൽ അ​ൽ​ബ​ഹ്തീ​നി, താ​രി​ഖ് ഇ​സ്സു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​ൻ ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​വ​ർ​ത്ത​ക​ർ. ഇതോടെ കൊല്ലപ്പെട്ട കമാൻഡർമാരുടെ എണ്ണം നാലായി.

അതേസമയം, ബുധനാഴ്ച രാത്രി ടെലിവിഷൻ ലൈവിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ്സയിലെ വ്യോമാക്രമണത്തെ ന്യായീകരിച്ചു. ഇ​സ്‍ലാ​മി​ക് ജി​ഹാ​ദി​​ന്‍റെ ഗാസ്സയിലെ ആസ്ഥാനവും പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു വ്യക്തമാക്കി.

ലക്ഷ്യം കൈവരിക്കും വരെ ആക്രമണം തുടരുമെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രായേൽ പ്രധാനമന്ത്രി, വെടിനിർത്തൽ സാധ്യതയെ കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചില്ല.

അതിനിടെ, ഇസ്രായേൽ സേന ദൗത്യം പൂർത്തിയാക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് വ്യക്തമാക്കി. ലക്ഷ്യം പൂർത്തിയാക്കിയ ശേഷമെ ആക്രമണം അവസാനിപ്പിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Israeli occupation of Gaza continues; The death toll has reached 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.