സിഡ്നി: സിഡ്നി ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ 15 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ തോക്കുധാരിയെ പിടികൂടി ഹീറോ ആയി മാറിയ 43കാരൻ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. ബീച്ചിലെത്തിയവർക്കുനേരെ നിർദയം വെടിവെപ്പ് തുടരുന്നതിനിടെ സ്വന്തം ജീവൻ അവഗണിച്ച് അഹ്മദ് അൽഅഹ്മദ് നടത്തുന്ന രക്ഷാപ്രവർത്തനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
തോക്കുപയോഗിക്കാനറിയാതിരുന്നിട്ടും കാർ പാർക്കിൽ വാഹനത്തിന്റെ മറപറ്റി അപ്രതീക്ഷിത നീക്കത്തിൽ അക്രമിയെ നിയന്ത്രണത്തിലാക്കിയ ഇയാൾ തോക്ക് കൈവശപ്പെടുത്തുകയായിരുന്നു. പ്രതി ചെറുത്തുനിൽക്കാനാകാതെ ഓടിരക്ഷപ്പെട്ടതോടെ കൂടുതൽ ആളപായമില്ലാതെ കാത്തു.
ഇതിനിടെ രണ്ടാമത്തെ അക്രമിയിൽനിന്ന് രണ്ടിടത്ത് അഹ്മദിന് വെടിയേറ്റിരുന്നു. അക്രമികളിൽ ഒരാളെ വധിച്ച പൊലീസ് രണ്ടാമത്തെയാളെയും വെടിവെച്ച് കീഴടക്കി. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ അഹ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.