ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിൽ തകർത്ത കെട്ടിടം 

കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാൻ ഇസ്രായേൽ; ഖാൻ യൂനിസ് ലക്ഷ്യമാക്കി സൈനികനീക്കം

ഗസ്സ: വടക്കൻ ഗസ്സയെ മരുപ്പറമ്പാക്കി മാറ്റിയതിന് പിന്നാലെ ഇസ്രായേൽ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കുന്നു. നിരവധി ഇസ്രായേലി ടാങ്കുകൾ തെക്കൻ നഗരമായ ഖാൻ യൂനിസിനെ ലക്ഷ്യമാക്കി നീങ്ങുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തെക്കൻ ഗസ്സയും ഇസ്രായേൽ കരയാക്രമണത്തിന് കീഴിലാകുന്നതോടെ ഇനി പോകാൻ ഇടമില്ലാത്ത സാഹചര്യമാകും ഗസ്സയിലെ ജനങ്ങൾക്ക്.

ഇസ്രായേൽ സൈന്യം ഖാൻ യൂനിസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ജനങ്ങൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെടിയുതിർക്കുകയാണെന്നും ദൃക്സാക്ഷികൾ പറയുന്നു. കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിൽ രൂക്ഷമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കരയാക്രമണവും ആരംഭിക്കാനൊരുങ്ങുന്നത്. തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ​ത്. 400ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​റ്റ​രാ​ത്രി ബോം​ബി​ട്ടു.


വീ​ടു​ക​ൾ​ക്കും മ​സ്ജി​ദു​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ദൈ​ർ അ​ൽ ബ​ലാ​ഹ്, ഖാ​ൻ യൂ​നി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്.


ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം പൂർവാധികം ശക്തിയോടെ ആക്രമണം തുടരുന്ന അധിനിവേശ സൈന്യം 800ലേറെ പേരെയാണ് രണ്ടുദിവസത്തിനിടെ കൊലപ്പെടുത്തിയത്. ഗ​സ്സ വീ​ണ്ടും ഭൂ​മി​യി​ലെ ന​ര​ക​മാ​യെ​ന്ന് യു.​എ​ൻ മാ​നു​ഷി​ക സ​ഹാ​യ ഓ​ഫി​സ് വ​ക്താ​വ് ജെ​ൻ​സ് ലാ​യെ​ർ​ക് പ​റ​ഞ്ഞു.

Tags:    
News Summary - Israeli ground forces move into south of Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.