Posted On
date_range Updated On
date_range ഫലസ്തീൻ ബാലനെ വെടിവെച്ചുകൊന്ന് ഇസ്രയേൽ സൈന്യം
വെസ്റ്റ് ബാങ്കിൽ 14 വയസുള്ള ആൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. ബത്ലഹേം പ്രദേശത്തെ അൽഖൈർ എന്ന സ്ഥലത്താണ് സംഭവം.
മുഹമ്മദ് ശഹദാഹ് എന്ന കുട്ടിയാണ് സൈന്യത്തിന്റെ ക്രൂരതക്ക് ഇരയായത്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇസ്രയേൽ സൈന്യം ശഹദാഹിനെ പിടികൂടി വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സാമൂഹിക പ്രവർത്തകനായ സാലിഹിനെ ഉദ്ദരിച്ച് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആംബുലൻസിന് വെടിയേറ്റുവീണ ബാലന്റെ അടുത്തെത്താൻ പോലും സൈന്യം അനുമതി നൽകിയില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.