ദെയ്ർ അൽ ബലാഹ്: ഗസ്സയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആശുപത്രികൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ എട്ടുപേർ ഭക്ഷണം തേടി വന്നവരായിരുന്നു.
വ്യോമാക്രമണവും കരയിലൂടെയുള്ള സഹായ വിതരണത്തിലെ നിയന്ത്രണങ്ങളും കാരണം കടുത്ത പട്ടിണിയിലാണ് പലസ്തീൻ ജനത.
മേയ് 27 മുതൽ ജൂലൈ 31 വരെ ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി.എച്ച്.എഫ്) കേന്ദ്രങ്ങളുടെ പരിസരത്ത് 859 പേർ കൊല്ലപ്പെട്ടുവെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗസ്സയിലെ ഭക്ഷണ വാഹനവ്യൂഹങ്ങളുടെ വഴികളിലും നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.