പ്രതീകാത്മക ചിത്രം

വീണ്ടും വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; 24 മണിക്കൂറിനിടെ 12 പേരെ കൊന്നു

ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം കിഴക്കൻ ഗസ്സയിലെ ശുജാഇയ്യയിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ച് കൊന്നു. ഇതോടെ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 12 ആയി. എട്ടുപേരുടെ മൃതദേഹം തകർന്ന കെട്ടിട കൂമ്പാരങ്ങൾക്കിടയിൽനിന്നാണ് ലഭിച്ചത്.

ആക്രമണത്തെ അപലപിച്ച ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് ഇസ്രായേൽ 875 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി പറഞ്ഞു. വെടിനിർത്തൽ ആരംഭിച്ച ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ ചുരുങ്ങിയത് 1112 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Israel violates ceasefire again; 12 killed in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.