ബം​ഗ്ല ബ​ന്ധു ബി.​എ​ൻ.​പി; താ​രീ​ഖ് റ​ഹ്മാ​ൻ പ്ര​ധാ​ന​മ​​ന്ത്രി​യാ​കും

ധാ​ക്ക: ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ൽ ശൈ​​​​​ഖ് ഹ​​​​​സീ​​​​​ന യു​​​​​ഗ​​​​​ത്തി​​​​​ന് അ​​​​​ന്ത്യം കു​​​​​റി​​​​​ച്ച വി​​​​​ദ്യാ​​​​​ർ​​​​​ഥി പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ന​​​ട​​​ന്ന ആ​​​ദ്യ പൊ​തു​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി​ക്ക് (ബി.​എ​ൻ.​പി) ച​രി​ത്ര വി​ജ​യം. 300ൽ, ​മ​ത്സ​രം ന​ട​ന്ന 299 സീ​റ്റു​ക​ളി​ലെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി.​എ​ൻ.​പി 209 സീ​റ്റു​ക​ൾ നേ​ടി. എ​തി​ർ​ക​ക്ഷി​യാ​യ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് 68 സീ​റ്റാ​ണ് ല​ഭി​ച്ച​ത്. പ്ര​​​​​ക്ഷോ​​​​​ഭം ന​​​​​യി​​​​​ച്ച വി​​​​​ദ്യാ​​​​​ർ​​​​​ഥി നേ​​​​​താ​​​​​ക്ക​​​​​ൾ രൂ​​​​​പം ന​​​​​ൽ​​​​​കി​​​​​യ നാ​​​​​ഷ​​​​​ന​​​​​ൽ സി​​​​​റ്റി​​​​​സ​​​​​ൺ പാ​​​​​ർ​​​​​ട്ടി​ക്ക് (എ​​​​​ൻ.​​​​​സി.​​​​​പി) ആ​റ് സീ​റ്റും ല​ഭി​ച്ചു.

മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടി​യ ബി.​എ​ൻ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. 17 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യ, ഖാ​ലി​ദ സി​യ​യു​ടെ മ​ക​നും പാ​ർ​ട്ടി നേ​താ​വു​മാ​യ താ​രീ​ഖ് റ​ഹ്മാ​നാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി. പാ​ർ​​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു പു​റ​മെ, ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച ഹി​ത പ​രി​ശോ​ധ​ന​യും (ജൂ​​ലൈ ചാ​ർ​ട്ട​ർ)​ന​ട​ന്നി​രു​ന്നു. ഭൂ​രി​പ​ക്ഷം വോ​ട്ട​ർ​മാ​രും പ​രി​ഷ്ക​ര​ണ​ത്തി​ന് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി.

പു​റ​ത്താ​ക്ക​പ്പെ​ട്ട ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗി​നെ വി​ല​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​എ​ൻ.​പി​യും ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി​യും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം. തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ളി​ലെ​ല്ലാം ബി.​എ​ൻ.​പി​ക്ക് മേ​ധാ​വി​ത്വം പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പ്ര​തി​പ​ക്ഷ​ത്താ​യെ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വോ​ട്ടു​നി​ല​യും സീ​റ്റു​മാ​ണ് ഡോ. ​ഷ​ഫീ​ഖു​ർ​റ​ഹ്മാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് ല​ഭി​ച്ച​ത്. ഹ​സീ​ന​യു​ടെ ഭ​ര​ണ​കാ​ല​ത്ത് നി​​രോ​ധി​ക്ക​പ്പെ​ട്ട ജ​മാ​അ​ത്ത് 2024ലെ ​പ്ര​ക്ഷോ​ഭ​ത്തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

സ​ർ​ക്കാ​റി​ന് ഞാ​യ​റാ​ഴ്ച​യോ​ടെ രൂ​പം ന​ൽ​കു​മെ​ന്ന് ബി.​എ​ൻ.​പി സെ​ക്ര​ട്ട​റി ഫ​ഖ്റു​ൽ ഇ​സ്‍ലാം പ​റ​ഞ്ഞു. ജൂ​ലൈ ചാ​ർ​ട്ട​ർ അം​ഗീ​ക​രി​ക്കു​മെ​ന്നും അ​തു​പ്ര​കാ​ര​മു​ള്ള പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​യു​ട​ൻ രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ കൈ​യ​റ്റ​മു​ണ്ടാ​യ​താ​യി എ​ൻ.​സി.​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.

ഹ​സീ​ന​യെ വി​ട്ടു​ത​രാ​ൻ ആ​വ​ശ്യ​പ്പെ​ടും -ബി.​എ​ൻ.​പി

ധാ​ക്ക: ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​യെ തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന ബി.​എ​ൻ.​പി. പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യു​മാ​യ സ​ലാ​ഹു​ദ്ദീ​ൻ അ​ഹ്മ​ദാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘‘അ​വ​ർ (ശൈ​ഖ് ഹ​സീ​ന) വി​ചാ​ര​ണ​ നേ​രി​ടേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ, എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​വ​രെ ഇ​വി​ടെ എ​ത്തി​ക്ക​ണം. ഇ​ക്കാ​ര്യം ഇ​ന്ത്യ​യോ​ട് ഔ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ ആ​വ​ശ്യ​പ്പെ​ടും. ഇ​ത് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​ഷ​യ​മാ​ണ്’’ -ധാ​ക്ക​യി​ലെ പാ​ർ​ട്ടി ഓ​ഫി​സി​നു​മു​ന്നി​ൽ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - bengladesh election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.