യു.കെയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധ സംഘടനയെ നിരോധിക്കാനുള്ള നീക്കം നിയമവിരുദ്ധമെന്ന് ബ്രിട്ടീഷ് കോടതി

ലണ്ടൻ: യു.കെയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധ സംഘടനയായ ഫലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാനുള്ള സർക്കാർ നീക്കം നിയമവിരുദ്ധമെന്ന് ബ്രിട്ടീഷ് കോടതി. സർക്കാർ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുന്നത് വരെ നിരോധനം നിലനിൽക്കുമെന്ന് ജഡ്ജിമാരായ വിക്ടോറിയ ഷാർപ്പ്, ജോനാഥൻ സ്വിഫ്റ്റ്, കാരെൻ സ്റ്റെയിൻ എന്നിവർ വ്യക്തമാക്കി.

ഇ​സ്രായേൽ വംശഹത്യക്കും വംശീയ വെറുപ്പ് പ്രകടിപ്പിക്കുന്ന ഭരണകൂടത്തിനുമെതിരെ പ്രതിരോധം തീർക്കാൻ 2020ലാണ് സംഘടന രൂപവത്കരിച്ചത്. കഴിഞ്ഞ വർഷമാണ് അൽഖാഇദക്കും ഹമാസിനുമൊപ്പം ഫലസ്തീൻ ആക്ഷനും ബ്രിട്ടീഷ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഫലസ്തീൻ ആക്ഷൻ അംഗത്വമെടുക്കുന്നവർക്കും സംഘടനക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർക്കും 14 വർഷം തടവുശിക്ഷയും പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം സംഘടനയെ പിന്തുണക്കുന്നു എന്ന് എഴുതിയ ബാനറുകൾ ഏന്തിയതിന് 2000ത്തിലേറെ ആളുകളെ അറസ്റ്റ് ചെയ്തു.

ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്ക് ബ്രിട്ടീഷ് സൈന്യം പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് റോയൽ എയർഫോഴ്സ് ബേസിലേക്ക് ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ അതിക്രമിച്ചു കയറിയതിന് പിന്നാലെയാണ് സംഘടന നിരോധിച്ചത്.  

Tags:    
News Summary - British court rules move to ban pro-Palestinian protest group in UK unlawful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.