വെള്ളിയാഴ്ച പ്രാർഥന: അൽ അഖ്സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ

ഗസ്സ: അൽ അഖ്സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിക്കുകയും ചെയ്തിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. ഇപ്പോൾ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം ഇസ്രായേൽ അടച്ചിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അധിനിവേശ വെസ്റ്റ്ബാങ്കിൽ പലയിടത്തും ഇത്തരത്തിൽ ഇസ്രായേൽ വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്ന് പ്രാർഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രായേലിന്റെ വഴിതടയൽ.​

അതിനിടെ ഗ​സ്സ​യി​ലെ മ​ര​ണം 7000 ക​വി​ഞ്ഞ​താ​യും ഇതിൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നും ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ താ​മ​സ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ 45 ശ​ത​മാ​ന​വും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. 219 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 14 ല​ക്ഷം പേരാണ് അ​ഭ​യാ​ർ​ഥി​ക​ളാ​യത്. ഇതുവരെ 101 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 24 ആ​​ശു​പ​ത്രി​ക​ൾ ഒ​ഴി​പ്പി​ച്ചിരിക്കുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ 250 വ്യോ​മാ​ക്ര​മ​ണങ്ങളാണ് ന​ട​ത്തിയത്. ഖാ​ൻ യൂ​നു​സി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

Tags:    
News Summary - Israel ramps up security around Al Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.