വെസ്റ്റ്ബാങ്കിൽ മനുഷ്യക്കുരുതി തുടർന്ന് ഇസ്രായേൽ; ആക്രമണം ശക്തമാക്കുമെന്ന് മന്ത്രി

തെൽഅവിവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ആഴ്ചകൾ നീണ്ട ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രായേൽ. അടുത്ത വർഷം വരെ ഇവിടെ സൈന്യത്തെ നിലനിർത്തുമെന്നും പ്രഖ്യാപിച്ചു.

വെസ്റ്റ് ബാങ്കിലെ ചില അഭയാർഥി ക്യാമ്പുകളിൽ തുടരുന്നതിന് തയാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. 40,000 ഫലസ്തീനികൾ പലായനം ചെയ്ത പ്രദേശമാണിത്. ക്യാമ്പുകളിൽനിന്ന് ഒഴിഞ്ഞുപോയ ഫലസ്തീനികൾ തിരികെയെത്താൻ അനുവദിക്കരുതെന്ന് സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.

ജനുവരിയിൽ ഗസ്സയിലെ യുദ്ധം താൽക്കാലികമായി നിർത്തിവെച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് രണ്ടുദിവസത്തിനു ശേഷം ജെനിൻ നഗരത്തിനു നേരെ ഇസ്രായേൽ അതിക്രമവും മനുഷ്യക്കുരുതിയുംആരംഭിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ ആക്രമണം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഇസ്രായേലിനെതിരായ സായുധപോരാട്ടത്തിന്റെ കോട്ടയായ ജെനിനിലേക്ക് ടാങ്കുകൾ അയക്കുകയാണെന്നും സൈന്യം ഞായറാഴ്ച പറഞ്ഞു.

ഇസ്രായേലിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളിൽ സ്ഫോടനമുണ്ടായിരുന്നു. ഇത് തീവ്രവാദി ആക്രമണമാണെന്നാണ് ഇസ്രായേൽ ആരോപണം. വെടിനിർത്തൽ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിൽ ഗസ്സ വീണ്ടും കുരുതിക്കളമായി മാറിയേക്കും.

Tags:    
News Summary - Israel ramps up occupied West Bank assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.