ഇസ്രായേൽ-ഫലസ്തീൻ സംഘർഷം: ഗസ്സയിലെ സ്ഥിതി വിവരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മാധ്യമപ്രവർത്തക

ഗസ്സ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, സ്ഥിതിഗതികൾ ലോകത്തോട് വിളിച്ചു പറയുന്ന മാധ്യമപ്രവർത്തകർ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. സെൻട്രൽ ഗസ്സയിൽ ആശുപത്രിക്ക് പുറത്ത് റിപ്പോർട്ട് ചെയ്യുന്നതിനിടെ കരയുന്ന മാധ്യമപ്രവർത്തകയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു.

ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ലേഖിക നൂർ ഹറസീൻ തത്സമയ ടെലിവിഷനിൽ വികാരാധീനയായി പൊട്ടിക്കരഞ്ഞ സംഭവം മാധ്യമപ്രവർത്തകരുടെ മാനസിക സംഘർഷം വെളിപ്പെടുത്തുന്നു. 

അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിക്ക് പുറത്ത് നിന്ന് പരിക്കേറ്റവരുടെ എണ്ണവും വിശദാംശങ്ങളും അവതരിപ്പിക്കുന്നതിനിടെയാണ് റിപ്പോർട്ടർ വികാരാധീനയായത്. പ്രതിസന്ധിയുടെ നടുവിൽ അകപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ വിവരിക്കുന്നതിനിടെ അവർ മനസ്സുതകർന്നു കരയുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ദീർഘ ശ്വാസം എടുക്കാനും സുരക്ഷിതമായിരിക്കാനും അവതാരക ഹറസീനോട് ആവശ്യപ്പെടുന്നുണ്ട്. ദൃശ്യ-ശ്രാവ്യ-അച്ചടി-ഇലക്ട്രോണിക് മീഡിയ പ്രവർത്തകരാണ് കരൾ പിടക്കും ദൃശ്യങ്ങൾ കണ്ട് മനസ്സു മരവിക്കുന്നത്. കത്തിനശിച്ച വാഹനങ്ങളും മൃതദേഹങ്ങളും തകർന്ന വീടുകളും യുദ്ധബാധിത പ്രദേശത്ത് സാധാരണ ദൃശ്യങ്ങളായി മാറിയിരിക്കുന്നു. ഇത്തരം സാഹചര്യത്തിന് സാക്ഷിയാകുകയും പ്രേക്ഷകർക്ക് തത്സമയ വിവരങ്ങൾ നൽകുകയും ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മാനസികവും വൈകാരികവുമായ അസ്വസ്ഥതകൾ വർധിക്കുന്നതായാണ് കണക്കുകൾ.

Tags:    
News Summary - Israel-Palestine conflict: Journalist breaks down in tears while describing the situation in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.