ഗസ്സയിൽ ​ബന്ദികളെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സൈന്യം; സ്വന്തം പൗരൻമാരെ കൊന്നത് ഹ​മാ​സ് പോ​രാ​ളി​ക​ളെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്

ഗ​സ്സ സി​റ്റി: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രെ ​വെ​ടി​വെ​ച്ചു​കൊ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ശു​ജാ​ഇ​യ്യ​യി​ലെ പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഹ​മാ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് എ​ത്തി​യെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​യു​ന്ന മൂ​ന്നു പേ​രാ​ണ് വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​ത്തി​ന് എ​ത്തി​യ​വ​രെ​ന്ന് സം​ശ​യി​ച്ച് മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും സേ​ന വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ നേ​ര​ത്തെ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് നി​ർ ആ​മി​ലെ തൊ​ഴി​ൽ സ്ഥ​ല​ത്തു​നി​ന്നാ​ണ് ഇ​വ​രെ ഹ​മാ​സ് റാ​ഞ്ചി​യി​രു​ന്ന​ത്. വെ​ടി​വെ​ച്ചു​കൊ​ന്ന ശേ​ഷം സം​ശ​യം വ​ന്ന​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും തി​രി​ച്ച​റി​ഞ്ഞ​തെ​ന്നും ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് ഡാ​നി​യ​ൽ ഹ​ഗാ​രി പ​റ​ഞ്ഞു. ബ​ന്ദി​ക​ളെ ഹ​മാ​സ് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും അ​ത​ല്ല, ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി ഹ​ഗാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ഉ​ത്ത​​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യും ദുഃ​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ശു​ജാ​ഇ​യ്യ​യി​ൽ ഒ​ളി​യാ​ക്ര​മ​ണ​ത്തി​ലാ​ണ് 10 ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വി​ടെ ഇ​പ്പോ​ഴും പോ​രാ​ട്ടം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

അതേസമയം, കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. സാമിർ അബൂദാഖയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഫർഹാന സ്കൂളിൽ നിന്ന് ഫലസ്തീനികൾക്ക് നേരെയുള്ള ബോംബാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. സാമിറിനൊപ്പം ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു മാധ്യമപ്രവർത്തകനായ വാഇൽ ദഹ്ദൂഹ് ആശുപത്രിയിൽ ചികിത്സയിലാണ്. ദഹ്ദൂഹിന്റെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പരിക്കേറ്റ് കിടന്ന സാമിറിനടുത്തേക്ക് പോയ ആംബുലൻസിന് നേരെയും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഏറെ നേരം ചോരവാർന്ന് റോഡിൽ കിടന്ന സാമിറിനെ ആ​ശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അൽ ജസീറ കാമറമാന്റെ മരണത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന 57ാമത്തെ മാധ്യമപ്രവർത്തകനാണ് അബുദാഖ.അബുദാഖയുടെ മരണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അൽ ജസീറ, അന്താരാഷ്ട്ര സമൂഹവും നീതിന്യായ കോടതിയും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Israel mistakenly kills 3 hostages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.