റാമല്ല: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ രണ്ട് ഫലസ്തീനികളെ കൂടി വെടിവെച്ചു കൊന്നു. നബ്ലുസിന് തെക്കുഭാഗത്തെ സൈനിക ചെക്ക്പോയന്റിലാണ് സംഭവം. ഇമാദ് അബ്ദുറഷീദ് (47), റംസി സമി സബാറ (35)എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
അസ്കർ അഭയാർഥി ക്യാമ്പിൽ താമസിക്കുന്ന ഫലസ്തീൻ സിവിൽ ഡിഫൻസ് അതോറിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും തലയിലും വയറ്റിലും വെടിവെച്ചാണ് കൊലപ്പെടുത്തിയത്.
ഹവാര ചെക്ക്പോയന്റിന് സമീപം പരിശോധന നടത്തവെ സംശയസാഹചര്യത്തിൽ കണ്ട വാഹനത്തിനു നേരെ വെടിയുതിർത്തതാണെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. പരിക്കേറ്റവർ നബ്ലുസിലെ റാഫിദിയ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയരായി.
സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് വെസ്റ്റ്ബാങ്ക് മേഖല കടന്നുപോകുന്നത്. ഇസ്രായേൽ ഈ വർഷം നൂറുകണക്കിനാളുകളെയാണ് കൊലപ്പെടുത്തിയത്. ഏതാനും ഇസ്രായേലികളും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.