ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

ജെറുസലേം: ഞായറാഴ്ച ഗസ്സ മുനമ്പിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു. ഈജിപ്തിൽ ഹമാസിന്റെയും മറ്റ് പലസ്തീൻ വിഭാഗങ്ങളുടെയും നേതാക്കളുമായി സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം.

തെക്കൻ നഗരമായ ഖാൻ യൂനിസിനടുത്തുള്ള അൽ-മവാസി പ്രദേശത്തും ഗസ്സ സിറ്റിയിലും ദൈർ അൽ ബലാഹിലുമായിരുന്നു ആക്രമണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ 2025 ഒക്ടോബർ മുതൽ "വെടിനിർത്തൽ" പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്.ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങൾ അവസാനിപ്പിക്കൽ ഏതൊരു പുരോഗതിക്കും അനിവാര്യമാണെന്ന് ഹമാസ് സമാധാന ബോർഡ് മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കിയെ എന്നിവരെ അറിയിച്ചിട്ടുണ്ട്. ചർച്ചകൾ ദിവസങ്ങളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങളിൽ ഏകദേശം 947 പലസ്തീനികൾ കൊല്ലപ്പെടുകയും 2,900-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ ഹമാസ് പോരാളികൾ നാല് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി.

മേയ് 28-ന്, ഗസ്സ മുനമ്പിലെ നിയന്ത്രണം 70 ശതമാനമായി വർധിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം കുറഞ്ഞത് 72,971 പേരെ കൊന്നൊടുക്കി. ഏകദേശം 1.9 ദശലക്ഷം ആളുകളെ കുടിയിറക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Israel kills 13 in Gaza as Egypt hosts renewed ‘ceasefire’ talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.