ബെർലിന്‍: ജർമനിയിൽ ചെറുവിമാനം വീടിനു മുകളിലേക്ക് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 65 ഉം 77ഉം വയസുള്ള ബ്രെമന്‍ സ്വദേശികളാണ് മരിച്ചത്. ജർമ്മനിയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് അപകടം. ഓൾഡെന്‍ബർഗ് നഗരത്തിനടുത്തുള്ള ഗാന്‍ഡർകീസിലെ ജനവാസമേഖലയിലുള്ള വീടിന്‍റെ മേൽക്കൂരയിൽ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ വിമാനത്തിലുള്ള ഒരാൾ മരണപ്പെട്ടു. ശേഷം രണ്ടാമത്തെയാളുടെ മൃതദേഹം വീടിനുള്ളിലെ അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ചു. അപകടം നടന്ന ഉടന്‍ വീട്ടുകാരെ വീടിനുള്ളിൽ നിന്നും ഒഴിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ ജർമന്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് അപകടം നടന്നത്. ഒരാളുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് ലഭിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.