അമേരിക്കയും കൈവിട്ടു; എൻ.എസ്.ഒയിൽ നിന്ന് അകന്ന് ഇസ്രായേൽ

ജറൂസലം: യു.എസ്​ ഭരണകൂടം കരിമ്പട്ടികയിൽപ്പെടുത്തിയതിന് പിന്നാലെ പെഗസസ്​ നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്നും അകന്ന് ഇസ്രായേൽ സർക്കാർ. ഇസ്രായേൽ വിദേശകാര്യ മന്ത്രി യാർ ലാപിഡ് ആണ് ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്.

എൻ.എസ്.ഒ ഒരു സ്വകാര്യ കമ്പനിയാണെന്നും സർക്കാർ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ഇസ്രായേലി സർക്കാറിൻെറ നയങ്ങളുമായി യാതൊരു ബന്ധവുമില്ല- ജറൂസലമിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലാപിഡ് പറഞ്ഞു. ഇത്രയും കർശനമായ സൈബർനിയമങ്ങൾ ഉള്ള മറ്റൊരു രാജ്യം ലോകത്ത് ഉണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും ഇസ്രായേൽ അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് വാണിജ്യ വകുപ്പ് ബുധനാഴ്ചയാണ് എൻ.എസ്.ഒ ഗ്രൂപ്പിനെ കരിമ്പട്ടികയിൽ പെടുത്തിയത്. ഇതിന് ശേഷം ഇസ്രയേലിൻെറ ഭാഗത്ത് നിന്ന് വരുന്ന ആദ്യ പ്രതികരണമാണ് ലാപിഡിൻെറത്.

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൻെറ ലൈസൻസിന് കീഴിലാണ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയച്ചിരുന്നത്. ചാര സോഫ്റ്റ്‌വെയർ ദുരുപയോഗം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രാജ്യം അന്വേഷണം ആരംഭിച്ചിരുന്നു.

പ്രമുഖ രാഷ്​ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്​ടിവിസ്​റ്റുകൾ ഉൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്താൻ ഇന്ത്യയിലെ സർക്കാർ പെഗസസ്​ സോഫ്​റ്റ്​വെയർ ഉപയോഗിച്ചുവെന്ന ആരോപണം വലിയ രാഷ്​ട്രീയ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. രാജ്യാന്തരതലത്തിലും വിഷയം ശ്രദ്ധയാകർഷിച്ചിരുന്നു.

Tags:    
News Summary - Israel Distances Itself From Blacklisted Pegasus Spyware Maker NSO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.