തെഹ്‌റാൻ: ഇറാന്റെ പുതിയ മിലിറ്ററി കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഐ.ആർ.ജി.സിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഷമ്ദാനി നിയമിതനായി ദിവസങ്ങൾക്കുള്ളിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. എന്നാൽ ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഷാദ്മാനി. ജൂൺ 13നാണ് ഇദ്ദേഹം നിയമിക്കപ്പെട്ടത്. സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഷാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.
ഇറാനിലെ തബ്രിസിൽ ഇസ്രായേൽ സ്‌ഫോടനം നടത്തിയതായും റിപ്പോർട്ടുണ്ട്. ജൂൺ 13-ന് ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണങ്ങളിൽ ഇറാന്റെ ആണവ, മിസൈൽ സൗകര്യങ്ങളെയും നിരവധി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തകർത്തിരുന്നു. ആക്രമണത്തിൽ ഉന്നത സൈനിക കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാനും ഇസ്രായേലില്‍ ആക്രമണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.