ഗസ്സ: അഗ്നി ബലൂണുകൾ വർഷിച്ചെന്ന് ആരോപിച്ച് ഗസ്സയിൽ ബോംബുവർഷിച്ച് ഇസ്രായേൽ. ഖാൻ യൂനിസിൽ ഹമാസ് കേന്ദ്രത്തിനു നേരെയാണ് ആക്രമണം നടന്നതെന്നും ആയുധ നിർമാണ കേന്ദ്രവും ഭൂഗർഭ അറയുടെ പ്രവേശന ഭാഗവും തകർെത്തന്നുമാണ് ഇസ്രായേൽ വിശദീകരണം. ശുജാഇയ്യയിൽ സ്കൂളിന്റെയും വീടുകളുടെയും പരിസരത്താണ് ബോംബുകൾ പതിച്ചത്.മേയിൽ 11 ദിവസം നീണ്ട ആക്രമണത്തിന് അവസാനം കുറിച്ച് ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനു ശേഷം ഇടക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം പതിവാണ്. അഗ്നി ബലൂണുകൾ ഹമാസ് വർഷിക്കുന്നതു അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സക്കു മേൽ തുടരുന്ന കടുത്ത ഉപരോധങ്ങൾ അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതിന്‍റെ ഭാഗമായാണ് ഈ ബലൂണുകൾ പറത്തുന്നതെന്ന് ഹമാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.