ഗസ്സ: ഗസ്സയിൽ സഹായ വിതരണ കേന്ദ്രത്തിലെത്തിയവർക്ക് നേെര വീണ്ടും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. വെടിവെപ്പിൽ 23 ഫലസ്തീനികൾ മരിച്ചു. നൂറുപേർക്ക് പരിക്കേറ്റു. മധ്യ ഗസ്സയിൽ യു.എസും ഇസ്രായേലും പിന്തുണക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) നടത്തുന്ന വിതരണ കേന്ദ്രത്തിന് സമീപമെത്തിയ ആയിരക്കണക്കിന് ആളുകൾക്ക് നേരെയാണ് ടാങ്കുകളിൽനിന്നും ഡ്രോണുകൾ വഴിയും വെടിവെച്ചതെന്ന് ദൃക്സാക്ഷികളും ഡോക്ടർമാരും പറഞ്ഞു.
23 മൃതദേഹങ്ങൾ ലഭിച്ചതായും 100ലധികം പേർക്ക് പരിക്കേറ്റതായും നുസൈറത്തിലെ അൽഅവ്ദ ആശുപത്രി വക്താവ് സ്ഥിരീകരിച്ചു. ഇസ്രായേൽ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മേയ് അവസാനം മുതൽ സമാനമായ സംഭവങ്ങളിൽ 400ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റതായി യൂനിസെഫ് വക്താവ് ജെയിംസ് എൽഡർ ജനീവയിൽ പറഞ്ഞു. ചൊവ്വാഴ്ച ഖാൻ യൂനിസിന് സമീപം ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 50ലധികം പേർ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വിതരണ കേന്ദ്രത്തിൽനിന്ന് ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ഫലസ്തീനികൾ ഒത്തുകൂടിയ സ്ഥലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.