ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

ജറൂസലം: ആഴ്ചകളുടെ ഇടവേളക്കുശേഷം ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ഗസ്സയിൽനിന്ന് തെക്കൻ ഇസ്രായേലിലെ അഷ്കലോണിൽ റോക്കറ്റ് പതിച്ചതിനു പ്രതികാരമായാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഗസ്സയിലെ കൃഷിഭൂമികളിലാണ് ഇസ്രായേൽ ബോംബുകൾ പതിച്ചതെന്ന് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹമാസ് നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങൾക്കു നേരെയായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇരുഭാഗത്തും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ ആക്രമണത്തിൽ മൂന്നു ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗസ്സക്കുനേരെ അവസാനമായി ഇസ്രായേൽ ആക്രമണമുണ്ടായത്. 

Tags:    
News Summary - Israel Attack on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.