ഇ​ന്ത്യ​യി​​ലേക്ക് പുതിയ ഇസ്രായേൽ അംബാസഡർ

ജ​റൂ​സ​ലം: മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​ൻ റി​യു​വെ​ൻ അ​സ​റി​നെ ഇ​ന്ത്യ​യി​​ലെ അം​ബാ​സ​ഡ​റാ​യി നി​യ​മി​ക്കാ​ൻ ഇ​സ്രാ​യേ​ൽ തീ​രു​മാ​നം. 56 വ​യ​സ്സു​ള്ള അ​സ​ർ ശ്രീ​ല​ങ്ക, ഭൂ​ട്ടാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റു​മാ​യി​രി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​സ​ർ നി​ല​വി​ൽ റു​മാ​നി​യ​യി​ൽ അം​ബാ​സ​ഡ​റാ​ണ്. എ​ന്നാ​ണ് ന്യൂ​ഡ​ൽ​ഹി​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. നി​ല​വി​ൽ നൗ​ർ ഗി​ല​ൺ ആ​ണ് ഇ​ന്ത്യ​യി​ലെ ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​ർ.

ആശുപത്രി മുറ്റത്ത് 20 പേരെ ബുൾഡോസർ കയറ്റി കൊന്നു

വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി മുറ്റത്ത് തമ്പടിച്ചിരുന്ന രോഗികളടക്കം 20 പേരെ ഇസ്രായേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും തകർത്തു. 12 നവജാത ശിശുക്കൾ ഇൻകുബേറ്ററിൽ ജീ​വനോട് മല്ലിടുകയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മായ് അൽ കൈല പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കാത്തലിക് ചർച്ചിൽ അമ്മയെയും മകളെയും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു

ഗസ്സ സിറ്റിയിലെ കാത്തലിക് ചർച്ചിൽ കടന്നുകയറിയ ഇസ്രായേലി സൈനികൻ അമ്മയെയും മകളെയും വെടിവെച്ചുകൊന്നു. നാഹിദ, സമർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴുപേർക്ക് പരിക്കേറ്റു.

Tags:    
News Summary - Israel approves appointment of Reuven Azar as new Ambassador to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.